Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M. Swaraj

'ദേ​ശാ​ഭി​മാ​നി'യു​ടെ ഉ​ള്ള​ട​ക്ക​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല; എം. ​സ്വ​രാ​ജ്

തിരുവനന്തപുരം: ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ വ​രു​ന്ന ലേ​ഖ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ ഉ​ള്ള​ട​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചോ മ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട ബാ​ധ്യ​ത പാ​ർ​ട്ടി​ക്ക് ഇ​ല്ലെ​ന്ന് സി​പി​എം നേ​താ​വ് എം. ​സ്വ​രാ​ജ്. ദേ​ശാ​ഭി​മാ​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് വാ​സ്ത​വ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണെ​ന്നും ഇ​ത് മാ​ധ്യ​മ ധാ​ർ​മി​ക​ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ച്ച​ടി​ച്ച പ​ത്രം വി​ത​ര​ണം ചെ​യ്തി​ല്ല എ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ അ​നു​സ്മ​ര​ണം ഒ​ഴി​വാ​ക്കി​യെ​ന്നും പ്ര​ത്യേ​ക ലേ​ഖ​നം അ​ച്ച​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​ത്രം അ​ച്ച​ടി​ക്കാ​ൻ വൈ​കി​യ​ത്.

വാ​രാ​ന്തപ്പ​തി​പ്പി​ലേ​ക്ക് വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് ര​ച​ന​ക​ളി​ൽ ഏ​ത് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം, ഏ​ത് മാ​റ്റി​വെ​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ദേ​ശാ​ഭി​മാ​നി​യാ​ണ്. അ​ത് മ​റ്റു​ള്ള​വ​രോ​ട് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കെ.​ആ​ർ. അ​ജ​യ​നെ​തി​രെ നി​ല​വി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. സ്ഥാ​പ​ന​ത്തി​ന്‍റെ അ​ച്ച​ട​ക്ക​ത്തി​ന് അ​നു​സൃ​ത​മാ​യി ന​ട​പ​ടി വേ​ണ​മെ​ങ്കി​ൽ എ​ടു​ക്കും, ഇ​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​കി​ല്ല. അ​തി​ൽ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Kerala

എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയി; അതൊരു അബദ്ധമെന്ന് എം. സ്വരാജ്  

 

കൊച്ചി: ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമായി വളർന്നുവന്ന കാലമാണ് ഈ കാലമെന്ന് സ്വരാജ് പറഞ്ഞു. എന്തിനാണ് പ്രതിഷേധമെന്ന് ചോദിച്ച സ്വരാജ്, എവിടെയോ ഒരാൾ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയി, എന്നാണ് കത്രിക പോയതെന്ന് നമ്മൾ ആരും അന്വേഷിച്ചിട്ടില്ല, അതൊരു അബദ്ധം, ചികിത്സ പിഴവാണ്, അത് എവിടെയും എപ്പോഴും സംഭവിക്കാമെന്നും സ്വരാജ് പറഞ്ഞു.

ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ. അതൊരു അബദ്ധം പറ്റിയതാണ്.

അത് എവിടെയും എപ്പോഴും സംഭവിക്കാം. ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും ഇത്തരം വാർത്തകൾ വരാറുണ്ട്. അത് ന്യായീകരിക്കാൻ ആരെങ്കിലും തയാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂവെന്നും സ്വരാജ് വ്യക്തമാക്കി.

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: എം. സ്വരാജ്

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദിവസങ്ങള്‍ കഴിയും തോറും കൂടുതല്‍ വ്യക്തത വരികയാണെന്നും പ്രതികളാകുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്.

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശബരിമല എന്ന വാക്ക് പറയാനാകാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തും. സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണ്.

സ്വര്‍ണക്കൊള്ള വിഷയത്തില്‍ ജനത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടന്നു. പക്ഷെ ഇപ്പോള്‍ വ്യക്തതവന്നു തുടങ്ങി. പ്രതിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വന്നുതുടങ്ങിയിരിക്കുകയാണ്.

അന്നും ഇന്നും സിപിഎം പറഞ്ഞത് തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നാണ്. ഇപ്പോഴും അതേനിലപാടാണ്. അത് ശരിയാണെന്ന് തെളിയുകയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സം​ഗം: ​സ്വ​രാ​ജി​നെ​തി​രേ കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ല്ലം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​താ​വ് എം ​സ്വ​രാ​ജ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി കോ​ട​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കൊ​ല്ലം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

2018ലെ ​പ്ര​സം​ഗ​ത്തിന്‍റെ വീ​ഡി​യോ സ​ഹി​ത​മാ​യി​രു​ന്നു പ​രാ​തി. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ വി​വാ​ദ​പ​ര​വും അ​ടി​സ്ഥാ​ന ര​ഹി​ത​വു​മാ​യ പ്ര​സ്താ​വ​ന എം. ​സ്വ​രാ​ജ് ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് വി​ഷ്ണു സു​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​യ്യ​പ്പ​ന്‍റെ ബ്ര​ഹ്മ​ച​ര്യം അ​വ​സാ​നി​ച്ചു എ​ന്നും മാ​ളി​ക​പ്പു​റ​ത്ത​മ്മ​യു​ടെ ക​ണ്ണു​നീ​രാ​ണ് പ്ര​ള​യ​മാ​യി ന​ദി​ക​ളി​ലൂ​ടെ ഒ​ഴു​കി വ​ന്ന​തെ​ന്നു​മാ​യി​രു​ന്നു എം. ​സ്വ​രാ​ജി​ന്‍റെ പ്ര​സം​ഗം.

വി​ഷ​യ​ത്തി​ല്‍ കൊ​ല്ലം വെ​സ്റ്റ് എ​സ്എ​ച്ച്ഒ​യ്ക്കും സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും വി​ഷ്ണു സു​നി​ല്‍ നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​സ് എ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ക​ണ്ടു​മു​ട്ടി; കെ​ട്ടി​പ്പി​ടി​ച്ച് ഷൗ​ക്ക​ത്തും സ്വ​രാ​ജും; ധൃ​ത​രാ​ഷ്ട്രാ​ലിം​ഗ​നം വേ​ണ്ടെ​ന്ന് അ​ന്‍​വ​ര്‍

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ള്‍. വി​വി​ധ ബൂ​ത്തു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വോ​ട്ട​ര്‍​മാ​രെ കാ​ണു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത ക​ണ്ടു​മു​ട്ട​ല്‍.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സ്വ​രാ​ജും രാ​ഷ്ട്രീ​യം മ​റ​ന്ന് പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ചു. ഇ​രു​വ​രും ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

ഷൗ​ക്ക​ത്തും പി.​വി.​അ​ന്‍​വ​റും ഇ​ട​യ്ക്ക് ക​ണ്ടു​മു​ട്ടി​യെ​ങ്കി​ലും ത​ന്നെ കെ​ട്ടി​പ്പി​ടി​ക്കേ​ണ്ടെ​ന്ന് അ​ന്‍​വ​ര്‍ ആ​വ​ശ്യ​പ്പ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ തോ​ളി​ല്‍ പി​ടി​ക്ക​രു​തെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ സൗ​ഹൃ​ദം വേ​ണം, പ​ക്ഷേ അ​ത് ആ​ത്മാ​ര്‍​ഥ​മാ​ക​ണ​മെ​ന്ന് അ​ന്‍​വ​ര്‍ പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. ധൃ​ത​രാ​ഷ്ട്രാ​ലിം​ഗ​ന​ത്തി​ന്‍റെ ആ​ളാ​ണ് ഷൗ​ക്ക​ത്തെ​ന്നും അ​ത് ത​നി​ക്ക് വേ​ണ്ടെ​ന്നും അ​ന്‍​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up